വ്യോമസേനയ്ക്കുള്ള തേജസ് വിമാനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി വ്യോമസേനാ തലവൻ
ദില്ലി: യുദ്ധവിമാനങ്ങൾ ഉൾപ്പടെ പുതിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകുന്നത് വൈകുന്നതിൽ അതൃപ്തിയുമായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ്. കരാറുകൾ ഒപ്പിടുന്നെങ്കിലും സംവിധാനങ്ങൾ എത്തുന്നില്ലെന്നാണ് പരാതി. കരാറുകൾ സമയപരിധി പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയത്തിനുള്ളിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തേജസ് വിമാനം വൈകുന്നതിലെ അതൃപ്തിയാണ് വ്യോമസേന മേധാവി പങ്കുവെച്ചത്. ദില്ലിയിൽ സി ഐ ഐ യുടെ പരിപാടിയിലാണ് പ്രസ്താവന.



