ലണ്ടനില്‍ നിന്നെത്തിയ വിമാനത്തില്‍ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരിശോധനയിലൂടെ പൊളിഞ്ഞത്. 

ദില്ലി: 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും അറസ്റ്റ് ചെയ്‌തെന്ന് കസ്റ്റംസ്. ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്. ലണ്ടനില്‍ നിന്നെത്തിയ വിമാനത്തില്‍ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരിശോധനയിലൂടെ പൊളിഞ്ഞത്. കാറ്ററിംഗ് കമ്പനിയായ എം എംഎസ് അംബാസഡര്‍ സ്‌കൈ ഷെഫിലെ ജീവനക്കാരനെയാണ് ആദ്യം പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിനിറം പൂശിയ നിലയിലാണ് 1.66 കിലോ സ്വര്‍ണം ഇവര്‍ കടത്തിയത്. എയര്‍ ഇന്ത്യ ക്രൂ അംഗത്തിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവര്‍ക്കും നേരത്തെയും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് 1.5 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സംഭവത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.