ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്

ദില്ലി:എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്

Add Asianetnews as a Preferred SourcegooglePreferred

ശുചിമുറിയിൽ പോയപ്പോൾ യാത്രക്കാരൻ കണ്ടത് കുറിപ്പ്; ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം മുംബൈയിൽ തിരിച്ചിറക്കി

ഏറ്റവും മോശം എയര്‍ലൈനുള്ള ഓസ്കാർ അവാർഡ് എയര്‍ ഇന്ത്യയ്ക്കെന്ന് ബിജെപി നേതാവ്; ക്ഷമാപണവുമായി എയര്‍ ഇന്ത്യ