Asianet News MalayalamAsianet News Malayalam

കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുക്കുന്ന വന്ദേ ഭാരത് രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസും ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
 

Air India operate special domestic service from major cities
Author
Chennai, First Published May 13, 2020, 1:12 PM IST

ചെന്നൈ: വീട്ടില്‍ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാന്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും സര്‍വീസ്. ദില്ലിയില്‍ നിന്ന് ജയ്പൂര്‍, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അമൃത്സര്‍,  അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

സര്‍വീസ് ആരംഭിക്കാന്‍വ്യോമ മന്ത്രാലയത്തില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുക്കുന്ന വന്ദേ ഭാരത് രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസും ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. 19ഓടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നുമില്ല. ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios