കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ബി കെ കരാഡും മുൻ കേന്ദ്രമന്ത്രി ഡോ. സുഭാഷ് ഭാംരെയുമാണ് യാത്രക്കാരനെ പരിശോധിച്ചത്.

ദില്ലി: ദില്ലി-ഔറംഗബാദ് വിമാനത്തിൽ അസുഖബാധിതനായി കുഴഞ്ഞുവീണ യാത്രക്കാരനെ പരിചരിച്ചത് കേന്ദ്രമന്ത്രി. വിമാനത്തിലുണ്ടായിരുന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ബി കെ കരാഡും മുൻ കേന്ദ്രമന്ത്രി ഡോ. സുഭാഷ് ഭാംരെയുമാണ് യാത്രക്കാരനെ പരിശോധിച്ചത്. ‌യാത്രക്കാരൻ കുഴഞ്ഞുവീണപ്പോൾ വിമാന യാത്രക്കാരിൽ ഡോക്ടർമാരുണ്ടോ എന്ന് പരിശോധിക്കാൻ ക്രൂ അന്വേഷിച്ചതായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തു. 

ഇന്നലെ ഞങ്ങളുടെ ഡൽഹി-ഔറംഗബാദ് ഫ്‌ൾട്ടിലെ ഒരു യാത്രക്കാരന് അസുഖം ബാധിച്ചു. എസ്ഒപി പ്രകാരം ഏതെങ്കിലും ഡോക്ടർ വിമാനത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ ക്രൂ അറിയിച്ചു. ഡോ. ബി.കെ. കരാഡും ഡോ. സുഭാഷ് ഭാമ്രെ ഉടൻ അദ്ദേഹത്തെ പരിചരിച്ചു- എയർ ഇന്ത്യ ട്വീറ്റ് ചെയ്തു. 

Scroll to load tweet…