ജോലിക്കിടെ എയര്‍ ഇന്ത്യ പൈലറ്റിന് ഹൃദയാഘാതം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഹൃദയാഘാതം ഉണ്ടായ ഉടന്‍ പൈലറ്റിന് സി.പി.ആര്‍ നല്‍കുകയും ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ ഹിമാനില്‍ കുമാറാണ് (37) മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ വെച്ചു തന്നെ സി.പി.ആര്‍ നല്‍കുകയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറയുന്നു.
ദീപാവലി അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. ജോലിയിലായിരുന്നെങ്കിലും നിലവില്‍ വിമാനം പറത്തുന്ന ചുമതല അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പകരം മറ്റൊരു തരത്തിലുള്ള വിമാനത്തിലേക്ക് മാറുന്നതിനുള്ള പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്നു. 2023 ഓഗസ്റ്റ് 23നാണ് ക്യാപ്റ്റന്‍ ഹിമാനില്‍ കുമാര്‍ അവസാനമായി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായതെന്നും അന്ന് അദ്ദേഹത്തിന് ഫിറ്റനെസ് അംഗീകാരം ലഭിച്ചിരുന്നുവെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. അദ്ദേഹത്തിന്റെ മെഡിക്കല്‍ ഫിറ്റ്നസിന് 2024 ഓഗസ്റ്റ് 30 വരെ കാലാവധി ഉണ്ടായിരുന്നെന്നും ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.
Read also: തുടര്‍ക്കഥയായി വിമാനം വൈകല്‍; യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരണപ്പെട്ടിരുന്നു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് വിവരം നൽകി. വിമാനം ലാൻറ് ചെയ്ത ഉടൻ മെഡിക്കൽ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഈവര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...