Asianet News MalayalamAsianet News Malayalam

തുടര്‍ക്കഥയായി വിമാനം വൈകല്‍; യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രാത്രിയോടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

air india express flight from muscat delayed by hours
Author
First Published Nov 17, 2023, 4:35 PM IST

മസ്കറ്റ് മസ്കറ്റ്- കോഴിക്കോട്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച രാവിലെ 11.40ന് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. യാത്രാമധ്യേ മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രാത്രിയോടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. രാത്രി  വൈകിയിട്ടും വിമാനം മുംബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടില്ല. മസ്കറ്റില്‍ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം ലഭിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. 

(പ്രതീകാത്മക ചിത്രം)

Read Also -  ഓര്‍ക്കാപ്പുറത്ത് ഭാഗ്യം തേടി വന്നു, ഒറ്റ നിമിഷത്തില്‍ വന്‍ ട്വിസ്റ്റ്! മലയാളി യുവാവിന് ബമ്പറടിച്ചു, 45 കോടി

 ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ് 

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂ‍ർത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്ര്രസ് നൽകുന്ന ഉറപ്പ്. റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റം.

 
ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജിസിസി രാജ്യങ്ങളിലായിരിക്കും  എയർ ഇന്ത്യ എക്സ്പ്രസിന്റെ മുൻഗണന. യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് വലിയ വിമർശനം ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios