250 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള എയർഇന്ത്യയുടെ കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് പ്രഖ്യാപിച്ചു

ദില്ലി: എയർബസിൽ നിന്നും 250 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള എയർഇന്ത്യയുടെ കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് പ്രഖ്യാപിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന പ്രഖ്യാപനത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തൻ ടാറ്റ, ടാറ്റ സൺസ് സിഇഒ എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായ മാറ്റാൻ കഴിയുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് പറഞ്ഞു. ഇൻഡോ ഫ്രഞ്ച് സൌഹൃദം കൂടുതൽ നല്ല മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതൽ മേഖലകളിൽ ഭാവിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള താത്പര്യവും ഇരു നേതാക്കളും പ്രകടമാക്കി. കരാര്‍ പ്രകാരം എ350 - 40, എ321നിയോ -70, എ320 - 140 എന്നീ വിമാനങ്ങളാണ് എയര്‍ബസിൽ നിന്നും എയര്‍ ഇന്ത്യ വാങ്ങുന്നത്.