വരും ദിവസങ്ങളില്‍ ദില്ലിയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. 

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. ആകെ വായു ഗുണനിലവാര സൂചിക 323 ആണ് ഒടുവില്‍ രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്. പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. 

ഇന്നലെ 270 വരെ എത്തിയിരുന്ന വായുഗുണനിലവാര സൂചിക രാത്രി പിന്നിട്ടതോടെ കൂടുതൽ മോശമായി മാറുകയായിരുന്നു. ദില്ലി നഗരത്തിന് അകത്തും പുറത്തും നോയിഡ അടക്കമുള്ള സമീപ പ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ദില്ലിയിൽ പലയിടത്തും ദൂരക്കാഴ്ച മങ്ങി തുടങ്ങിയ നിലയാണ്. അയൽ സംസ്ഥാനങ്ങളിൽ ശീതകാലത്തിന് മുന്നോടിയായി കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാൻ തുടങ്ങുക കൂടി ചെയ്യുന്നതോടെ അന്തരീക്ഷം കൂടുതൽ മലിനമാവും എന്ന ആശങ്ക ശക്തമാണ്. മലിനീകരണം കുറയ്ക്കാൻ ട്രാഫിക് സിഗ്നലുകളിൽ എത്തുന്ന വാഹനങ്ങൾ ഉടൻ ഓഫാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പലയിടത്തും വാട്ടർ സ്പ്രിംഗ്ളറുകൾ( സ്ഥാപിച്ചിട്ടുണ്ട്. 

ദില്ലിയിലെ അവസാന സൂര്യഗ്രഹണം ഇന്ന് വൈകീട്ട് ദൃശ്യമാകും 

ദില്ലി: 2022ലെ അവസാന സൂര്യഗ്രഹണം ഇന്ന് വൈകിട്ട് ദൃശ്യമാകും. ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. രാജ്യത്ത് എറ്റവും നന്നായി ഭാഗിക ഗ്രഹണം കാണാനാവുക ജലന്ധറിലായിരിക്കും. സൂര്യ ബിംബത്തിന്റെ 51 ശതമാനവും ഇവിടെ മറയ്ക്കപ്പെടും, രാജ്യ തലസ്ഥാനമായ ദില്ലിയിൽ 43.8 ശതമാനം ഗ്രഹണം കാണാനാവും , മുംബൈയിൽ 24 ശതമാനവും. കേരളത്തിൽ പക്ഷേ പത്ത് ശതമാനത്തിൽ താഴെ മാത്രമേ സൂര്യ ബിംബം മറയ്ക്കപ്പെടുകയുള്ളൂ. വൈകിട്ട് അഞ്ച് അന്പത്തിരണ്ടിനാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങുക. കോഴിക്കോട് ഭാഗങ്ങളിൽ 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാവും. ഇന്ത്യക്ക് പുറമേ യൂറോപ്പിലും ആഫ്രിക്കയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഏഷ്യയിലും ഗ്രഹണം ദൃശ്യമാകും