റേവയിലെ ഡ്രുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിലെ മകുടത്തിലിടിച്ചാണ് അപകടമുണ്ടായത്
റേവ: മധ്യപ്രദേശിൽ വിമാനം തകർന്ന് വീണ് ഒരു മരണം. വിമാനത്തിന്‍റെ പൈലറ്റാണ് മരിച്ചത്. മധ്യപ്രദേശിലെ റേവയിലാണ് അപകടമുണ്ടായത്. റേവയിലെ ഒരു ക്ഷേത്രത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൈലറ്റിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
റേവയിലെ ഡ്രുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിലെ മകുടത്തിലിടിച്ചാണ് അപകടമുണ്ടായത്. ചോര്‍ഹാട്ടാ എയര്‍സ്ട്രിപ്പില്‍ നിന്നുമാണ് ചെറു പരിശീലന വിമാനം പറന്നുയര്‍ന്നത്. പരിക്കേറ്റയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയാണ്. കാലാവസ്ഥ മോശമായതിനേ തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
