Asianet News MalayalamAsianet News Malayalam

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു; പ്രഖ്യാപിച്ചത് ജെപി നദ്ദ

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും. 

AK Antony's son Anil Antony has been appointed as BJP's national spokesperson fvv
Author
First Published Aug 29, 2023, 5:02 PM IST | Last Updated Aug 29, 2023, 5:22 PM IST

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും. 

നേരത്തെ, ദേശീയ സെക്രട്ടറിയായി അനിൽ ആൻ്റണിയെ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരുമെന്നും അറിയിച്ചിരുന്നു. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരുമെന്നുമായിരുന്നു ബിജെപി തീരുമാനം. കേരളത്തിൻ്റെ സഹ പ്രഭാരി രാധാ മോഹൻ അഗർവാളിന് ജന സെക്രട്ടറി സ്ഥാനവും നൽകിയിരുന്നു. അലിഗഢ് മുസ്‌ലിം സർവകലാശാല മുന് വൈസ് ചാൻസലർ താരിക് മൻസൂറിനെയാണ് ദേശീയ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജന സെക്രട്ടറിയായും ജെപി നദ്ദയുടെ പ്രഖ്യാപനം വന്നിരുന്നു.

രാകേഷ് ശർമ്മയെ രാകേഷ് റോഷനാക്കി, ഇപ്പോൾ ഇന്ദിര ഗാന്ധിയെ എത്തിച്ചത് ചന്ദ്രനിൽ; നാക്കു പിഴച്ച് മമത ബാനർജി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അനിൽ ആൻ്റണി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ മാധ്യമസൃഷ്ടിയാണെന്നായിരുന്നു അനിൽ ആൻ്റണിയുടെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥിയായി ലിജിൻ ലാലാണ് മത്സരിക്കുന്നത്. 

തിരുവോണ ദിവസവും ജോലി; ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ഓണസമ്മാനങ്ങള്‍ നല്‍കി മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios