ദില്ലി: എൻ സി പി യിലെ തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ ദില്ലിയിൽ കാണും. നാളെ ദേശീയ അധ്യക്ഷൻ ശരത് പവാറുമായും ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും. 

പാലാ സീറ്റിന്റെ പേരിൽ മുന്നണി വിടുന്നതിലെ വിയോജിപ്പ് ദേശീയ നേതൃത്വത്തെ അറിയിക്കുക ആണ് ഉദ്ദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വിജയവും തുടർഭരണം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് എൽ ഡി എഫ് വിടരുതെന്നും  ദേശീയ നേതൃത്വത്തെ ശശീന്ദ്രൻ ധരിപ്പിക്കും.