യുപി മന്ത്രിസഭ പുനസംഘടനയില്‍ എ.കെ.ശർമ്മക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി ചുമതല നല്‍കിയത്. 

ലക്നൗ: എ.കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള നേതാക്കളിലൊരാളാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ എകെ ശർമ്മ. യുപി മന്ത്രിസഭ പുനസംഘടനയില്‍ എ.കെ.ശർമ്മക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി ചുമതല നല്‍കിയത്. 

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനങ്ങളെ തുടര്‍ന്നാണ് മന്ത്രിസഭ പുനസംഘടനയും ചർച്ചയായത്. എന്നാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ ബിജെപി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ച ദില്ലിയിലെത്തി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ.ശർമ്മ പുതിയ പദവിയിലേക്ക് എത്തുന്നത്.