Asianet News MalayalamAsianet News Malayalam

'രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് മുഖ്യന്‍ പറയുന്നത്': യോഗിക്കെതിരെ അഖിലേഷ് യാദവ്

രാജ്യത്തിന് സമാജ്‌വാദി പാര്‍ട്ടിയെ അല്ല രാമരാജ്യമാണ് ആവശ്യമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അഖിലേഷ്.

akhilesh yadav against yogi adhityanadh for ramrajya remark
Author
Lucknow, First Published Feb 21, 2020, 9:54 PM IST

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് യോ​ഗി പറയുന്നതെന്നും അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തിന് സമാജ്‌വാദി പാര്‍ട്ടിയെ അല്ല രാമരാജ്യമാണ് ആവശ്യമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അഖിലേഷ്.

”മുഖ്യന്‍ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ്. അതിനര്‍ത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നാണ്. അദ്ദേഹം ദരിദ്രരോടൊപ്പമല്ല, സമ്പന്ന മുതലാളിമാർക്കൊപ്പമാണ്. ചില പ്രത്യേക ആളുകൾക്കായിട്ടാണ്  അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സമൂഹത്തിന് വേണ്ടിയല്ല. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം എതിരാണ്.”അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

Read Also: 'മരിക്കാൻ വന്നാല്‍ പിന്നെങ്ങനെ അവര്‍ ജീവനോടെ ഇരിക്കും?'; യോഗിയുടെ വിവാദ പ്രസ്താവന

Follow Us:
Download App:
  • android
  • ios