Asianet News MalayalamAsianet News Malayalam

സ്കൂളുകളിൽ ഭ​ഗവദ്​ഗീത പാഠ്യവിഷയമാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

'സമൂഹത്തിന്റെ താത്പര്യ പ്രകാരം' എല്ലാ ക്ലാസിലുമുള്ള കുട്ടികൾക്കും ​ഗീത പാഠ്യവിഷയമാക്കണമെന്നാണ് ബ്രഹ്മ ശങ്കർ ശാസ്ത്രി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. 

Allahabad high court rejects plea for direction to teach Bhagavad Gita in school
Author
Allahabad, First Published Nov 28, 2020, 5:36 PM IST

അലഹബാദ്:  സ്കൂളുകളിൽ ഭ​ഗവദ്​ഗീത പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി അലഹബാദ് ഹൈക്കോടതി തളളി. ബ്രഹ്മ ശങ്കർ ശാസ്ത്രി എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. 'സമൂഹത്തിന്റെ താത്പര്യ പ്രകാരം' എല്ലാ ക്ലാസിലുമുള്ള കുട്ടികൾക്കും ​ഗീത പാഠ്യവിഷയമാക്കണമെന്നാണ് ബ്രഹ്മ ശങ്കർ ശാസ്ത്രി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. 

ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് സൗരഭ് ലാവണ്യയും അടങ്ങുന്ന ബെഞ്ചാണ് ഹർജി അവ്യക്തവും തെറ്റി​ദ്ധാരണ പരത്തുന്നതുമാണെന്നും ചൂണ്ടിക്കാട്ടി  തള്ളിയത്. ഹർജിക്കാരന് ഭ​ഗവദ്​ഗീത സ്കൂളുകളിൽ പഠനവിഷയമാക്കണമെങ്കിൽ അതിനോടനുബന്ധമായ അധികൃതരെ സമീപിക്കാനും കോടതി നിർ​ദ്ദേശിച്ചു. 

Follow Us:
Download App:
  • android
  • ios