Asianet News MalayalamAsianet News Malayalam

ആഗസ്റ്റ് 6 ന് ശേഷം കശ്മീര്‍ താഴ്വരയില്‍ ഇതുവരെ 250 കല്ലേറ് സംഭവങ്ങള്‍

ആഗസ്റ്റ് 6ന് ശേഷം കശ്മീര്‍ താഴ്വരയിലെ കല്ലേറ് സംഭവങ്ങള്‍ താഴോട്ടാണ് എന്നാണ് കണക്ക് പറയുന്നത്. അതേ സമയം സ്വതന്ത്ര്യദിനും, വെള്ളിയാഴ്ചകളിലും കല്ലേറ് സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

almost 90 of stone pelting incidents after jk move were in srinagar
Author
Srinagar, First Published Aug 25, 2019, 12:40 PM IST

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ 250 കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു. സുരക്ഷ വൃത്തങ്ങളാണ് ഈ കാര്യം വ്യക്തമാക്കിയത്. ജമ്മു-കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് 6 നും ആഗസ്റ്റ് 22 നും ഇടയിലുള്ള കണക്കാണ് ഇത്. ഈ കല്ലേറ് സംഭവങ്ങളില്‍ 90 ശതമാനവും ശ്രീനഗറിലാണ് നടന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആഗസ്റ്റ് 6ന് ശേഷം കശ്മീര്‍ താഴ്വരയിലെ കല്ലേറ് സംഭവങ്ങള്‍ താഴോട്ടാണ് എന്നാണ് കണക്ക് പറയുന്നത്. അതേ സമയം സ്വതന്ത്ര്യദിനും, വെള്ളിയാഴ്ചകളിലും കല്ലേറ് സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ആഗസ്റ്റ് 6ന് അതിന് മുന്‍പുള്ള ദിവസത്തേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ആഗസ്റ്റ് 6ന് കശ്മീര്‍ താഴ്വരയില്‍ റിപ്പോര്‍ട്ട് ചെയ്ത കല്ലേറു കേസുകള്‍ 44ആണ്.

ആഗസ്റ്റ് 6 മുതല്‍ 22 വരെ നടന്ന കല്ലേറുകളില്‍ 56 സിആര്‍പിഎഫ് ഭടന്മാര്‍ക്ക് പരിക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ട്. 25 വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. എന്നാല്‍ 2016 ഹിസ്ബുള്‍ മുജാഹിദ് കമാന്‍റര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട സമയത്തെ കല്ലേറ് സംഭവങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കല്ലേറു സംഭവങ്ങള്‍ കുറവാണെന്നാണ് സുരക്ഷ സേന പറയുന്നത്. 2016 ജൂലൈ 8 മുതല്‍ 25 വരെ അന്ന് ഉണ്ടായത് 338 കല്ലേറ് സംഭവങ്ങളാണ്. 1460 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അന്ന് പരിക്കേറ്റു. 200 സൈനിക വാഹനങ്ങള്‍ക്ക് അന്ന് കേടുപാടു പറ്റി.

370 റദ്ദാക്കിയതിന് പിന്നാലെ ചെറു സംഘങ്ങളായി പ്രശ്നങ്ങള്‍ക്ക് ശ്രമം നടക്കുന്നു എന്നാണ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. ഇവര്‍ കൂട്ടത്തോടെ തെരുവില്‍ എത്തുകയും കല്ലുകള്‍ ഉപയോഗിച്ച് സൈന്യത്തെ എറിയുകയും ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് അപ്രത്യക്ഷമാക്കുകയുമാണ് ചെയ്യാറ് എന്നാണ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം സംഘങ്ങള്‍ കൂടുതല്‍ തലസ്ഥാനമായ ശ്രീനഗറിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ശ്രീനഗറില്‍ മാത്രം 230-ഒളം കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.

താഴ്വരയിലെ ബാക്കി ജില്ലകളുടെ കണക്ക് എടുത്താല്‍. പുല്‍വാമ, ബാരമുള്ള, ബന്ധിപാറ,ബുഡ്ഗാം,ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ എല്ലാം കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാന്ദര്‍ബാലില്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് കേസുകളാണ്. ബാരമുള്ളയില്‍ 10കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മാധ്യമങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചത് ശ്രീനഗറിലായതിനാല്‍ ഇവരുടെ ശ്രദ്ധകിട്ടാനാണ് ശ്രീനഗറില്‍ കൂടുതല്‍ കല്ലേറ് സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് സൈന്യം പറയുന്നത്.

Follow Us:
Download App:
  • android
  • ios