തിമിംഗലങ്ങളുടെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിസര്‍ജ്യമാണ് ആംബര്‍ഗ്രിസ്. വളരെ അപൂര്‍വമായി മാത്രമേ ഇവ ലഭിക്കുകയുള്ളൂ. സുഗന്ധദ്രവ്യമായും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആംബര്‍ഗ്രിസിന് കോടികളാണ് വിപണിയില്‍ വില. 

മുംബൈ: മുംബൈയില്‍ 27 കിലോ ആംബര്‍ഗ്രിസുമായി അഞ്ച് പേര്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ 26 കോടി രൂപ വില വരുന്ന ആംബര്‍ഗ്രിസാണ് രണ്ട് കേസുകളിലായി വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. ജൂലൈ എട്ട്, പത്ത് തീയതികളില്‍ നടന്ന വില്‍പനയാണ് വനംവകുപ്പ് കണ്ടെത്തിയത്. ആംബര്‍ഗ്രിസ് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് വനം വകുപ്പ് അധികൃതര്‍ ഇവ പിടിച്ചെടുത്തത്. ആദ്യ സംഘത്തില്‍ നിന്ന് എട്ട് കിലോയും രണ്ടാമത്തെ സംഘത്തില്‍ നിന്ന് 19 കിലോയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കേരളത്തിലും ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു. 

തിമിംഗലങ്ങളുടെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിസര്‍ജ്യമാണ് ആംബര്‍ഗ്രിസ്. വളരെ അപൂര്‍വമായി മാത്രമേ ഇവ ലഭിക്കുകയുള്ളൂ. സുഗന്ധദ്രവ്യമായും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആംബര്‍ഗ്രിസിന് കോടികളാണ് വിപണിയില്‍ വില. വംശനാശ ഭീഷണി നേരിടുന്ന ജീവിയായതിനാല്‍ ഇന്ത്യയില്‍ ആംബര്‍ഗ്രിസ് വില്‍പന നിരോധിച്ചിട്ടുണ്ട്. വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. 30 കോടി രൂപയുടെ വില വരുന്ന ആംബര്‍ഗ്രിസാണ് തൃശൂരില്‍നിന്ന് വനംവകുപ്പ് പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona