ശ്രീനഗര്‍: പിതാവിന്‍റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ പരാതി.  വ്യാഴാഴ്ച ശ്രീനഗര്‍- ജമ്മു ദേശീയപാതയിലായിരുന്നു ആംബുലന്‍സ് തടഞ്ഞത്. 

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പിതാവിന്‍റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞതായി പരാതി ഉന്നയിച്ചത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി വിവരം പങ്കുവെച്ചത്. അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15- വരെ ദിവസേന അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ തീര്‍ത്ഥാടകരെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് ആംബുലന്‍സ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.