രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്‍ററെ ഭാഗമായാണ് സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിച്ചത്.
വാഷിംങ്ടണ്‍: ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന ട്രമ്പെറ്റില്‍ വായിച്ച് അമേരിക്കന്‍ ആര്‍മി ബാന്‍ഡ്. വാഷിംങ്ടണില്‍ നടക്കുന്ന ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനിടെയാണ് ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്കന്‍ ആര്‍മി ബാന്‍ഡ് ദേശീയ ഗാനം വായിച്ചത്.
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. വെള്ളിയാഴ്ച വാഷിംങ്ടണില്‍ ആരംഭിച്ച ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസം ഇന്നലെയാണ് അവസാനിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്‍ററെ ഭാഗമായാണ് സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിച്ചത്.
നേരത്തെ ഇന്ത്യന്‍ ഗാനത്തിന് അമേരിക്കയുടെയും ഇന്ത്യയുടെയും സൈനികര്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ബദ്‍ലൂറാം കി ബാദന്‍ എന്ന ഗാനത്തിനാണ് ഇരുരാജ്യത്തിലെയും സൈനികര്‍ ചുവട് വെച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ദേശീയ ഗാനം യുഎസ് ആര്‍മി ബാന്‍ഡ് വായിക്കുന്ന വീഡിയോയും പുറത്തു വന്നത്.
