Asianet News MalayalamAsianet News Malayalam

അഴിമതി ആരോപണം തെളിയിക്കാൻ അമിത് ഷായ്ക്ക് വെല്ലുവിളി; സരസ്വതി മന്ത്രം തെറ്റാതെ ചൊല്ലാമോയെന്നും മമത

അമിത് ഷായെ വെല്ലുവിളിച്ച് മമത ബാനർജി. ധൈര്യമുണ്ടെങ്കിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അമിത് ഷാ  തെളിയിക്കട്ടെയെന്നായിരുന്നു മമതയുടെ വെല്ലുവിളി.   

Amit Shah challenged to prove corruption allegations; Mamata asked if she could recite the Saraswati mantra without making a mistake
Author
Delhi, First Published Feb 18, 2021, 5:37 PM IST

കൊൽക്കത്ത: അമിത് ഷായെ വെല്ലുവിളിച്ച് മമത ബാനർജി. ധൈര്യമുണ്ടെങ്കിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അമിത് ഷാ  തെളിയിക്കട്ടെയെന്നായിരുന്നു മമതയുടെ വെല്ലുവിളി.   ബംഗാളിനെ കുറിച്ച് അമിത് ഷാക്ക്  എന്തറിയാമെന്ന് ചോദിച്ച മമത ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ചു.

കാളി ദേവിയെ കുറിച്ച് അമിത് ഷാക്ക് എന്തറിയാം?, സരസ്വതി മന്ത്രം തെറ്റില്ലാതെ ചൊല്ലാൻ വെല്ലുവിളിക്കുന്നു. മന്ത്രി ജാക്കിർ ഹുസൈനെ ഇല്ലായ്മ ചെയ്യാൻ ബിജെപി ശ്രമിച്ചു.  മുർഷിദാബാദിൽ അദ്ദേഹം ബിജെപിക്ക് വെല്ലുവിളിയാണ്.  റെയിൽവേ സ്റ്റേഷനിൽ വെളിച്ചമില്ലാതിരുന്നത് യാദൃശ്ചികമല്ലെന്നും മമത ബാനർജി പറഞ്ഞു.

ബംഗാളിലെ തൊഴിൽ സഹമന്ത്രി ജാക്കിർ ഹുസൈന്  നേരെ റെയിൽവേ സ്റ്റേഷനിൽ ബോംബേറുണ്ടായിരുന്നു.  ആക്രമണത്തിൽ മന്ത്രിയുടെ കൈക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. നിംതിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ തുടങ്ങുന്നതിനിടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. മന്ത്രി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേർക്കും പരിക്കേറ്റിരുന്നു. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജംഗീർ പൂരിൽ നിന്നുള്ള എം എൽ എയാണ് സക്കീർ ഹുസൈൻ. 

Follow Us:
Download App:
  • android
  • ios