Asianet News MalayalamAsianet News Malayalam

'ജാതി സെൻസസിനോട് ബിജെപിക്ക് എതിർപ്പില്ല', രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളുമായി ജാതി സെൻസ്  ഉണ്ടാക്കാവുന്ന പ്രത്യാഘാതം അമിത് ഷായും ജെപി നഡ്ഡയും ഇന്നലെ ചർച്ച ചെയ്തിരുന്നു.

Amit Shah Says BJP Never Opposed Caste Census Idea apn
Author
First Published Nov 3, 2023, 11:08 PM IST

ദില്ലി : ജാതി സെൻസസിനോട് എതിർപ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനയ്ക്കd ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി. ഉചിതമായ സമയത്ത് ബിജെപി ഇക്കാര്യം അറിയിക്കുമെന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ ഛത്തീസ്ഗഡിൽ അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളുമായി ജാതി സെൻസ്  ഉണ്ടാക്കാവുന്ന പ്രത്യാഘാതം അമിത് ഷായും ജെപി നഡ്ഡയും ഇന്നലെ ചർച്ച ചെയ്തിരുന്നു. ജാതിസെൻസസ് നടന്ന കർണ്ണാടകയിലെ നേതാക്കളെയും കേന്ദ്രനേതൃത്വം കണ്ടു. രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ചലനം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നത്. 

കോടതിയിലെത്തിച്ച പ്രതി ഇടയ്ക്കിടെ ബാത്‌റൂമിൽ, കൂടെപ്പോയ പൊലീസുകാര്‍ക്ക് സംശയം; എക്‌സറെ എടുത്തപ്പോൾ കണ്ടത്...

 

Follow Us:
Download App:
  • android
  • ios