അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊഹിമ: നാഗാലാന്‍ഡ് മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയണമെന്നാും അഫ്പ്‌സ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തു പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
'ഞങ്ങള്‍ ചോദിക്കുന്നത് നീതിയാണ്. ആരുടെയും സഹതാപം വേണ്ട. സത്യത്തിന്റെ നേരെ മുഖം തിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അമിത് ഷായുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എത്രയും വേഗം പിന്‍വലിക്കണം'-പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
