ദില്ലി: മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് അമുല്‍. മനോഹരമായ കലാസൃഷ്ടിയിലൂടെയാണ് അമുല്‍ സുഷമ സ്വരാജിനെ അനുസ്മരിച്ചത്.

ഔദ്യോഗിക ജോലിയില്‍ ഏര്‍പ്പെടുന്ന സുഷമ സ്വരാജിന്‍റെ ചിത്രത്തിനൊപ്പം 'സ്വരാജ്യ കാ അഹം ഹിസ്സ'( രാജ്യത്തിന്‍റെ അവിഭാജ്യ ഘടകം) എന്ന തലക്കെട്ടും അമുല്‍ നല്‍കിയിട്ടുണ്ട്. സുഷമ സ്വരാജിന്‍റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അനുശോചന പ്രവാഹമാണ്. ട്വിറ്ററില്‍ അമുല്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം റീട്വീററുകളുമായി വൈറലാകുകയായിരുന്നു.  

ഹൃദയാഘാതത്തെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ സ്വരാജ് വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനിന്നിരുന്നു.