സ്ത്രീ വിരുദ്ധ പരാമർശവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂല്‍ സിങ് ബരയ്യ. സുന്ദരികളായ പെൺകുട്ടികൾ പുരുഷന്റെ ശ്രദ്ധ ആകർഷിക്കുമെന്നും പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും എംഎൽഎ പറഞ്ഞു.
ഭോപ്പാൽ: സുന്ദരികളായ പെൺകുട്ടികൾ പുരുഷന്റെ ശ്രദ്ധ ആകർഷിക്കുമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ. ഫൂല്‍ സിങ് ബരയ്യയാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും എംഎൽഎ പറഞ്ഞു. ഈ വിവാദ പരാമർശം മധ്യപ്രദേശിൽ വ്യാപക പ്രതിഷേധത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായും ഫൂൽ സിങ് പറഞ്ഞു. ഇതുകൊണ്ടാണ് കുട്ടികൾ വരെ ബലാത്സംഗത്തിന് ഇരയാകുന്നതെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
