ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്; തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആക്രമണം
റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരു: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് കല്ലേറിൽ പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. റെഡ്ഡിയുടെ നെറ്റിയിലാണ് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു. അക്രമത്തിന് പിന്നിൽ ടിഡിപി ആണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർക്കും പ്രാഥമിക ചികിത്സ നൽകി. എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജഗൻ മോഹൻ റെഡ്ഡി പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രചരണം തുടരുകയാണ്.