Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ; കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എംഎല്‍എക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം,വിമർശനം

ജനങ്ങള്‍ ഇത്തരത്തിൽ സ്വീകരണം ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റോജയുടെ പ്രതികരണം. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിച്ചിരുന്നുവെന്നും സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

andhra mla defends flower welcome amid lockdown video spark row
Author
Hyderabad, First Published Apr 23, 2020, 5:44 PM IST

ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ ഉദ്ഘാടനത്തിനെത്തിയ നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎൽഎയുമായ റോജയെ സ്വീകരിക്കാനെത്തിയത് നിരവധി ആളുകൾ. ആന്ധ്രാപ്രദേശിലെ പുത്തൂരിലാണ് കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ റോജയെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ വിമര്‍ശനവുമായി പ്രതിപക്ഷമായ ടിഡിപി രംഗത്തെത്തി. സംഭവം ലോക്ഡൗണ്‍ ലംഘനമാണെന്നും ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ടിഡിപി ആരോപിച്ചു.

അതേസമയം, ജനങ്ങള്‍ ഇത്തരത്തിൽ സ്വീകരണം ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റോജയുടെ പ്രതികരണം. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിച്ചിരുന്നുവെന്നും സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

കുടിവെള്ളക്ഷാമം ഉള്ള പ്രദേശമാണ് പുത്തൂർ. ഇവിടുത്തെ എംഎല്‍എ ടിഡിപിക്കാരനാണ്. സംസ്ഥാന സര്‍ക്കാര്‍ പുത്തൂരുകാരെ സഹായിക്കാന്‍ രംഗത്ത് വരണം. ടിഡിപി നേതാക്കള്‍ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും റോജ ആരോപിച്ചു. കിണര്‍ ഉദ്ഘാടനത്തിന് ശേഷം അവിടെ കൂടിയവര്‍ക്ക് റോജ റോഷനും വിതരണം ചെയ്തിരുന്നു. ഇതിനും വലിയ ക്യൂവാണ് ഉണ്ടായിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios