അമരാവതി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന് വന്നുചേര്‍ന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നൽകുകയോള്ളൂവെന്ന് ആന്ധ്രാപ്രദേശ് സർക്കാർ. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും പകുതിയായിരിക്കും നൽകുക. കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് നൽകിയിരുന്നത്. കേന്ദ്രത്തിന്‍റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് 1183 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 31 പേർ മരിക്കുകയും 235 പേർക്ക് ഭേദമാവുകയും ചെയ്തു.

അതേസമയം, പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള കേരളാ സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിച്ചു. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. സാമ്പത്തിക പ്രതിസന്ധി എന്ന പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.

Also Read: ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ അവ്യക്തതയെന്ന് ഹൈക്കോടതി: രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു