Asianet News MalayalamAsianet News Malayalam

അടുപ്പിൽ തിളയ്ക്കുന്ന എണ്ണ, കൈമുക്കണമെന്ന് ഭാര്യയോട് ഭർത്താവ്; ദൈവദൂതനെപ്പോലെയെത്തി സർക്കാർ ഉദ്യോ​ഗസ്ഥൻ 

ഭർത്താവിനോടുള്ള വിശ്വാസ്യത തെളിയിക്കാൻ എണ്ണ തിളപ്പിച്ച് സ്ത്രീയുടെ കൈ മുക്കാൻ ത‌യ്യാറെടുക്കുകയായിരുന്നു.

Andhra Woman Forced To Dip Hands In Boiling Oil To Prove Fidelity prm
Author
First Published Nov 19, 2023, 10:17 AM IST

ഹൈദരാബാദ്: ഭർത്താവിനോടുള്ള വിശ്വസ്തത തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈകൾ മുക്കണമെന്ന് ഭാര്യയോട് ഭർത്താവിന്റെ തിട്ടൂരം.  ആന്ധ്രാപ്രദേശിലെ നാല് കുട്ടികളുടെ അമ്മയായ 50 വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. രഹസ്യ വിവരത്തെ തുടർന്ന് എത്തിയ സർക്കാർ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് സ്ത്രീയെ ക്രൂരതയിൽ നിന്ന് രക്ഷിച്ചത്. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ പുത്തലപ്പട്ട് മണ്ഡലത്തിലെ തേനെപ്പള്ളിക്ക് സമീപമുള്ള തത്തിതോപ്പ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഭർത്താവിനോടുള്ള വിശ്വാസ്യത തെളിയിക്കാൻ എണ്ണ തിളപ്പിച്ച് സ്ത്രീയുടെ കൈ മുക്കാൻ ത‌യ്യാറെടുക്കുകയായിരുന്നു. പക്ഷേ ഞാൻ കൃത്യസമയത്ത് അവിടെയെത്തി അവരെ ആപത്തിൽ നിന്ന് രക്ഷിച്ചു- പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ആചാരപ്രകാരം, അഞ്ച് ലിറ്റർ എണ്ണ തിളപ്പിച്ച് പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് പുതിയ മൺപാത്രത്തിലേക്ക് ഒഴിച്ചു. വിശ്വസ്തത പരീക്ഷക്ക് സാക്ഷ്യം വഹിക്കാനായി ഗ്രാമവാസികൾ ഒന്നടങ്കം എത്തിയിരുന്നു. 

സ്ത്രീയുടെ 57 കാരനായ ഭർത്താവിന് ഏറെക്കാലമായി ഭാര്യയെ സംശയമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഭാര്യയുടെ സ്വഭാവം പരീക്ഷിക്കാൻ ഗോത്ര നേതാക്കൾ തിളച്ച എണ്ണയിൽ കൈമുക്കുക എന്ന പ്രാകൃത ആചാരം നിർദേശിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് പലതവണ അവളെ ഉപദ്രവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. യെരുകുല ഗോത്രത്തിന്റെ ആചാരമനുസരിച്ച്, വിശ്വസ്തത സംശയിക്കുന്ന സ്ത്രീ തന്റെ കൈകൾ പൊള്ളലേൽക്കുമോ ഇല്ലയോ എന്ന് അറിയാൻ സമുദായ അംഗങ്ങളുടെ സാന്നിധ്യത്തിൽ തിളച്ച എണ്ണയിൽ കൈകൾ മുക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Read More... 'നെഹ്റുവിന്റെ വധു' എന്ന് വിളിച്ച് സ്വന്തം ​ഗോത്രം തിരസ്‍കരിച്ച 15 -കാരി, ആരാണ് ബുധിനി?

സ്ത്രീയുടെ കൈകൾക്ക് പൊള്ളലേറ്റില്ലെങ്കിൽ അവൾ ഭർത്താവിനോട് വിശ്വസ്തയായിരിക്കുമെന്നും പൊള്ളിയാൽ അവൾക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നുമാണ് നി​ഗമനം. നിരന്തരം ഭർത്താവിന്റെ മർദ്ദനമേൽക്കുന്നതിനേക്കാൾ നല്ലത് തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്ന് സ്ത്രീ കരുതിയാണ് ആചാരത്തിന് സമ്മതിച്ചതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും ഭർത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൗൺസിലിംഗ് നടത്തി വിട്ടയച്ചു.

Follow Us:
Download App:
  • android
  • ios