ദില്ലി: സുപ്രീംകോടതി വിധികൾ ഇനി മലയാളത്തിലും പ്രസിദ്ധീകരിക്കും. കോടതി ഉത്തരവുകളും വിധികളും മലയാളത്തിൽ പരിഭാഷപ്പെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. 

കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ വിധിയുടെയും ഉത്തരവിന്റെയും മലയാള പരിഭാഷയാണ് ഇനി മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കുക. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ മലയാളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 
 
Read Also: എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു...