രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഭാര്യ ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കായി. 

ലക്നൌ: ഭാര്യയുമായുള്ള ത‍ർക്കത്തെ തുടർന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു. മരിക്കുന്നതുവരെ തുടർച്ചയായി കുഞ്ഞിനെ നിലത്തടിക്കുകയായിരുന്നു ഇയാൾ. ഉത്തർപ്രദേശിലെ ബിജിനോ‍ർ ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിൽ പ്രതിയായ മുഹമ്മദ് നാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 31നാണ് സംഭവം നടന്നത്. ഒന്നര വർഷം മുമ്പാണ് നാസിം, മഹ്താബ് ജഹാനെ വിവാഹം ചെയ്തത്. എട്ട് മാസം പ്രായമായ മകളാണ് ഇവ‍ർക്കുള്ളത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം നാസിമുമായി വഴക്കിട്ട മഹ്താബ് വീ്ട്ടിലേക്ക് പോയി. ജൂലൈ 31 ന് രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. മഹ്താബ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കായി. 

ഇതിനിടെ കുഞ്ഞിനെ പിടിച്ചുവാങ്ങിയ നാസിം, കുഞ്ഞിനെ തുട‍ച്ചയായി നിലത്തടിച്ച് കൊല്ലുകയായിരുന്നു. മഹ്താബ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മഹ്താബ് ഓ​ഗസ്റ്റ് ഒന്നിന് ഭ‍ർത്താവിനെതിരെ പൊലീസിൽ കേസ് നൽകി. ഞായറാഴ്ച നിസ്സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ അറസ്റ്റിലാണെന്ന് പൊലീസ് വ്യക്തമാക്കി.