ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ, ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞുള്ള കെ. അണ്ണാമലൈയുടെ കുറിപ്പിൽ പാർട്ടിയെക്കുറിച്ച് പരാമർശമില്ല. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് പറയുന്ന ഈ കുറിപ്പ്, നാളെ അദ്ദേഹം പ്രഖ്യാപിക്കാനിരിക്കുന്ന നിർണ്ണായക തീരുമാനത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.

ചെന്നൈ: ബിജെപി വിടുമെന്ന തരത്തിലുള്ള രാഷ്ട്രീയ സൂചനകൾ ശക്തമാകുന്നതിനിടയിൽ, തന്റെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് കെ. അണ്ണാമലൈ പങ്കുവെച്ച കുറിപ്പ് പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നാളെ അദ്ദേഹം തന്റെ നിർണ്ണായക തീരുമാനം പ്രഖ്യാപിക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തന്റെ ഔദ്യോഗിക കുറിപ്പിൽ എവിടെയും ബിജെപിയെ കുറിച്ച് അദ്ദേഹം യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നത് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. തന്റെ ജന്മദിനം സവിശേഷമാക്കിയ എല്ലാ സഹോദരങ്ങൾക്കും, സുഹൃത്തുക്കൾക്കും, മുതിർന്നവർക്കും അണ്ണാമലൈ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജനങ്ങൾ നൽകിയ അളറ്ററ്റ സ്നേഹവും പിന്തുണയും സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ശോഭനമായ ഭാവിക്കുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാൻ തനിക്ക് പ്രചോദനവും ആവേശവും നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്‌നാട്ടിലെ കർഷകർ, യുവാക്കൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരടങ്ങുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷിതത്വത്തിനും സമൃദ്ധിക്കുമായി മുന്നോട്ടുപോവാനാണ് ഈ ഊർജ്ജം വിനിയോഗിക്കുക. ജനങ്ങൾ അർപ്പിച്ച ഈ സ്നേഹത്തിനും വിശ്വാസത്തിനും മുന്നിൽ താൻ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി രാഷ്ട്രീയത്തെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ പൂർണ്ണമായി മൗനം പാലിച്ചുകൊണ്ടുള്ള ഈ കുറിപ്പ്, അണ്ണാമലൈ നാളെ പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനത്തെക്കുറിച്ചുള്ള രാഷ്ട്രീയ വൃത്തങ്ങളിലെ ആകാംക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. അതേസമയം തന്നെ മോദിയെ കാണാതെ ദില്ലിയിൽ നിന്ന് മടങ്ങുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.