ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ വീണ്ടും കൊവിഡ് മരണം. കുർണൂലിൽ ഒരാൾ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് 304 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുർണൂൽ, നെല്ലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ സാമൂഹിക വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് സംസ്ഥാനം. 

അതേ സമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 900ത്തിലേക്ക് കടന്നു. 24 മണിക്കൂറിനിടെ മരിച്ചവരിൽ ഗർഭിണിയുമുൾപ്പെടുന്നുണ്ട്.  ഇന്ന് 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം മുംബൈയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും.