Asianet News MalayalamAsianet News Malayalam

ബംഗളൂരുവില്‍ കടുത്ത പ്രതിഷേധം, രാമചന്ദ്രഗുഹയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എയടക്കമുള്ളവര്‍ അറസ്റ്റില്‍

ബെംഗളൂരു ടൗണ്‍ഹാളിനു മുമ്പില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്

anti caa protest became strong in bengaluru
Author
Bengaluru, First Published Dec 19, 2019, 2:38 PM IST

ബംഗളൂരു: നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. ടൗണ്‍ഹാളിനു മുമ്പില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.

ബെംഗളൂരു ടൗണ്‍ഹാളിനു മുമ്പില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച് പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ എത്തിക്കുന്നതു വരെ മറ്റ്  നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് സൂചന.

രാവിലെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അതിനു ശേഷം കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടേക്കെത്തുകയായിരുന്നു. കര്‍ണാടകത്തിലെ മറ്റ് ഭാഗങ്ങളിലും കൂട്ട അറസ്റ്റ് തുടരുകയാണ്. കലബുര്‍ഗി, മൈസൂരു, ഹസന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയത് നീക്കിയിട്ടുണ്ട്. 

Read Also: പ്രതിഷേധത്തിനിടെ ചരിത്രകാരൻ രാമചന്ദ്രഗുഹ ബെംഗളുരുവിൽ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios