'ബിജെപി അംഗത്വം എടുത്ത ശേഷം പിതാവും നേതാവുമായ മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി'- അപര്‍ണാ യാദവ് ട്വിറ്ററില്‍ കുറിച്ചു. 

ലഖ്‌നൗ: ബിജെപിയില്‍ (BJP) ചേര്‍ന്ന ശേഷം മുലായം സിങ്ങിന്റെ (Mulayam Singh Yadav) കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി മരുമകള്‍ അപര്‍ണ യാദവ് (Aparna yadav). ലഖ്‌നൗവിലെത്തിയാണ് അപര്‍ണാ യാദവ് മുലായം സിങ് യാദവിനെ കണ്ടത്. ചിത്രങ്ങള്‍ അപര്‍ണാ യാദവ് ട്വീറ്റ് ചെയ്തു. 'ബിജെപി അംഗത്വം എടുത്ത ശേഷം പിതാവും നേതാവുമായ മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി'- അപര്‍ണാ യാദവ് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തെ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാനത്ത് ബിജെപി ഭരണത്തില്‍ തുടരണമെന്നാണ് മുലായം സിങ്ങിന്റെ ആഗ്രഹമെന്ന് ബിജെപി പ്രവര്‍ത്തന്‍ കമന്റ് ചെയ്തു.

Scroll to load tweet…

മുലായം സിങ്ങിന്റെ രണ്ടാം ഭാര്യയുണ്ടായ മകന്‍ പ്രതീക് യാദവിന്റെ മകന്റെ ഭാര്യയാണ് അപര്‍ണ യാദവ്. അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവ് ബിജെപിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് അപര്‍ണാ യാദവ് എസ്പി വിട്ട് ബിജെപിയിലെത്തിയത്. നേരത്തെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് രംഗത്തെത്തിയ നേതാവാണ് അപര്‍ണാ യാദവ്. ബിജെപി മന്ത്രിമാരെയും എംഎല്‍എമാരെയുമടക്കം എസ്പിയില്‍ എത്തിയതിന് പിന്നാലെയാണ് അപര്‍ണ ബിജെപിയിലെത്തിയത്.