നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പങ്കുവച്ച കൂട്ടത്തിലാണ് വരുണിന്‍റെയും ചിത്രങ്ങള്‍ അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഫോട്ടോഗ്രാഫര്‍ വരുണ്‍ ആദിത്യ പകര്‍ത്തിയ ചിത്രങ്ങളാണ് ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ടിം കുക്ക് പങ്കുവച്ചത്. നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പങ്കുവച്ച കൂട്ടത്തിലാണ് വരുണിന്‍റെയും ചിത്രങ്ങള്‍ അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്.

ഫോട്ടോഗ്രാഫര്‍ വരുണ്‍ ആദിത്യ
മഴവില്ലിന്‍റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ കാട്ടാനകള്‍ മേയുന്ന ചിത്രമാണ് വരുണ്‍ പകര്‍ത്തിയത്. ഇന്ത്യയിലെ അറിയപ്പെടുന്ന വൈല്‍ഡ് ഫോട്ടോഗ്രാഫറാണ് വരുണ്‍ ആദിത്യ.
