ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. സേനയുടെ തിരച്ചിൽ സംഘം സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദില്ലി: ജമ്മു കശ്മീരിൽ (Jammu Kashmir) സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് പരിക്കുകളോടെ ചികിത്സയിലാണ്.
ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. സേനയുടെ തിരച്ചിൽ സംഘം സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
