അപകടമുണ്ടായശേഷം വാഹനത്തില്‍ നിന്ന് പുറത്ത് കടക്കാനാകാതെ പോയ മൂന്ന് സൈനികരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദില്ലി: രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സുറാത്ത് ഗഡില്‍ വച്ചാണ് അപകടമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ജിപ്സി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞശേഷം തീ പിടിക്കുകയായിരുന്നു. അപകടമുണ്ടായശേഷം വാഹനത്തില്‍ നിന്ന് പുറത്ത് കടക്കാനാകാതെ പോയ മൂന്ന് സൈനികരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
