Asianet News MalayalamAsianet News Malayalam

ഉംപുൺ ചുഴലിക്കാറ്റ്: കൊൽക്കത്തയിൽ രക്ഷാപ്രവ‍ർത്തനത്തിന് സൈന്യം ഇറങ്ങി

ഉംപുൺ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ സൈന്യത്തിൻ്റെ സേവനം വിട്ടു തരണമെന്ന് ഇന്നലെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി കേന്ദ്രസ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Armya in kolkatha for umphan rescue work
Author
Delhi, First Published May 23, 2020, 7:46 PM IST

കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ പശ്ചിമബം​ഗാളിൽ രക്ഷാപ്രവ‍ർത്തനത്തിന് സൈന്യമിറങ്ങി. കൊൽക്കത്ത ന​ഗരത്തിലാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ഇനിയുള്ള രക്ഷാപ്രവർത്തനത്തിൽ സർക്കാർ നിർദേശാനുസരണം സൈന്യവും രം​ഗത്തുണ്ടാവും.

ഉംപുൺ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ സൈന്യത്തിൻ്റെ സേവനം വിട്ടു തരണമെന്ന് ഇന്നലെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി കേന്ദ്രസ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് കമ്പനി അധിക ടീമിനേയും പശ്ചിമബം​ഗാളിൽ നിയോ​ഗിച്ചിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്തിന് കേന്ദ്രസ‍ർക്കാ‍ർ അനുവദിച്ച ആയിരം കോടി രൂപയുടെ ധനസഹായം ദുരിതാശ്വാസ പാക്കേജിൻ്റെ ഭാ​ഗമല്ലെന്ന്  പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി. ആയിരം കോടി രൂപയുടെ മുൻകൂ‍ർ ധനസഹായമാണ് കേന്ദ്രസ‍ർക്കാർ പ്രഖ്യാപിച്ചതെന്നും ​ഗവ‍ർണർ വ്യക്തമാക്കി. 

സംസ്ഥാനത്തിന് ഇനിയും ധനസഹായം കിട്ടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രനയം വ്യക്തമാക്കി കൊണ്ടു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹകരണം തുടർന്നാൽ  ഗുണം സംസ്ഥാനത്തിനാണെന്നും നിലവിലുള്ള സഹകരണം തുടരുമെന്നാണ് വിശ്വാസമെന്നും ഗവർണർ കൂട്ടിച്ചേ‍ർത്തു. 

Follow Us:
Download App:
  • android
  • ios