Asianet News MalayalamAsianet News Malayalam

അർണബ് ഗോസ്വാമിയുടെ അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് കേന്ദ്രസർക്കാർ

ഒരു മാധ്യമസ്ഥാപനത്തിൻറെ എഡിറ്റർ ഇൻ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച മാധ്യമസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. ഞെട്ടലുണ്ടാക്കുന്ന അറസ്റ്റെന്ന് ഏഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു.

arnab arrest central government and editors guild condemns move
Author
Delhi, First Published Nov 4, 2020, 1:12 PM IST

ദില്ലി: അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡും കേന്ദ്രസർക്കാരും രംഗത്തെത്തി. മുംബൈ പൊലീസിനും 
റിപബ്ലിക്ക് ടിവിക്കും ഇടയിൽ ഏറെ നാളായി തുടരുന്ന ശീതസമരത്തിന് ഒടുവിലാണ് അറസ്റ്റ്. കോടതിയിൽ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണ് മുംബൈ പോലീസ് നാടകീയ നീക്കം നടത്തിയത്.

ഒരു മാധ്യമസ്ഥാപനത്തിൻറെ എഡിറ്റർ ഇൻ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച മാധ്യമസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. ഞെട്ടലുണ്ടാക്കുന്ന അറസ്റ്റെന്ന് ഏഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു. വിമർശനങ്ങൾക്കെതിരെ സംസ്ഥാനത്തിൻറെ അധികാരപ്രയോഗം പാടില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

കേന്ദ്രസർക്കാരും മഹാരാഷ്ട്രസർക്കാരിൻറെ നിലപാടിനെതിരെ രംഗത്തെത്തുകയാണ്. അടിയന്തരാവസ്ഥയെ ഓമ്മിപ്പിക്കുന്ന നടപടിയെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കറും ഫാസിസമെന്ന് സ്മൃതി ഇറാനിയും ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കി.

ഒരു എഡിറ്റർക്കെതിരെയുള്ള പ്രതികാര നടപടി അനുവദിച്ചാൽ സമാനനടപടി നാളെ പലരും സ്വീകരിക്കുമെന്ന് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എന്നാൽ സാധാരണ നിയമനടപടിയെന്നാണ് ശിവസേനയുടെ നിലപാടി

പാൽഗറിൽ രണ്ടു ഹിന്ദു സന്ന്യാസിമാരുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ അർണബ് ഗോസ്വാമി ഉയർത്തിയ വിമർശനത്തിനു ശേഷമുള്ള ഭിന്നതയാണ് ഈ അറസ്റ്റിലേക്ക് എത്തിരിച്ചിരിക്കുന്നത്. അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സർക്കാർ  ഏപ്രിലിൽ 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പിന്നീട് ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിയുടെ പേര് എഫ്ഐആറിൽ ഉൾപ്പടുത്തി സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കുമെതിരെ കേസെടുത്തു. 

കേസ് സിബിഐക്ക് വിട്ട് കേന്ദ്രസർക്കാരും ചടുല നീക്കം നടത്തി. അവസാനിപ്പിച്ച പഴയ കേസ് മുംബൈ പോലീസ് പോടി തട്ടിയെടുത്ത് അറസ്റ്റിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കൂടുതൽ നാടകീയസംഭവങ്ങൾ പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios