ദില്ലി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ പ്രശ്നക്കാരെന്ന് തോന്നിയ 2500 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. ഇതിൽ നിന്നും ഒട്ടനേകം പേരെ കൗൺസിലിംഗിന് ശേഷം വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടുഡെയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിട്ടയച്ചവർക്ക് ഇവരുടെ രക്ഷിതാക്കൾക്കൊപ്പം കൗൺസിലിംഗ് നൽകിയതായി അദ്ദേഹം അറിയിച്ചു. 

എന്നാൽ ജമ്മു കശ്മീരിൽ മൂന്നാംമുറ ഉപയോഗിച്ച് രാഷ്ട്രീയ തടവുകാരോടോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവരോടോ പെരുമാറിയിട്ടില്ലെന്നും കശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരവാദികളോട് പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.