കോഴിക്കോട്: ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് അനുച്ഛേദം 370 റദ്ദാക്കിയതെന്ന് പ്രകാശ് കാരാട്ട് . കശ്മീരിനെ കേന്ദ്രസർക്കാർ ഒരു പട്ടാള ക്യാമ്പാക്കി മാറ്റിയെന്നും ജനങ്ങൾക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും കാരാട്ട് പറയുന്നു. 

കശ്മീരിലെ അടിച്ചമർത്തലിന് പട്ടാലം ആയുധങ്ങളും പരിശീലനവും നേടിയത് ഇസ്രയേലിൽ നിന്നാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. കശ്മീർ പ്രശ്നവും ആർഎസ്എസ് അജണ്ടയും എന്ന വിഷയത്തിലുള്ള സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.