Asianet News MalayalamAsianet News Malayalam

'പി.ജി ജയിക്കാതെയാണ് രാഹുല്‍ എം.ഫില്‍ നേടിയത്'; കടുത്ത ആരോപണവുമായി ജയ്റ്റ്‍ലി

രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുകയാണെന്നും ഇത് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് രാഹുലിന്‍റെ എംഫിലിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം

arun jaitley's doubts about rahul gandhi mphil
Author
New Delhi, First Published Apr 13, 2019, 4:55 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായി ബിജെപിക്ക് വേണ്ടി പുതിയ പ്രതിരോധ മുറ പുറത്തെടുത്ത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഡിഗ്രി ജയിച്ചിട്ടില്ലെന്ന് സ്മൃതി ഇറാനി വെളിപ്പെടുത്തിയതോടെ വെട്ടിലായ ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത ആരോപണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ്.

രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുകയാണെന്നും ഇത് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് രാഹുലിന്‍റെ എംഫിലിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജയ്റ്റ്ലി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios