കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍. 

ദില്ലി: കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്ലെന്ന് കോണ്‍ഗ്രസ് ദില്ലി അധ്യക്ഷ ഷീലാ ദീക്ഷിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ വിമര്‍ശനം. രാജ്യം മുഴുവന്‍ മോദി- അമിത് ഷാ സഖ്യത്തെ തകര്‍ത്തെറിയാന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് മോദി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റിലൂടെ ആരോപിച്ചു. 

ദില്ലിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ആറിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച എ എ പി രണ്ട് സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്ര് ബിജെപി അവിശുദ്ധ സംഖ്യത്തെ തോല്‍പ്പിക്കുമെന്നും പൊരുതാന്‍ തയ്യാറാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.