മികച്ച വിജയം നേടിയ മകനെ അഭിനന്ദിച്ചും ദൈവത്തിന് നന്ദി പറഞ്ഞും കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മന്ത്രി പുത്രന്മാരുടെ മക്കളില്‍ 96.4 ശതമാനം മാര്‍ക്ക് നേടി കെജ്‍രിവാളിന്‍റെ മകന്‍ പുല്‍കിത്. പരീക്ഷയില്‍ സ്മൃതി ഇറാനിയുടെ മകന്‍ സോര്‍ 91 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി.നോയിഡ സെക്ടര്‍ 30-ലെ ദില്ലി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് പുല്‍കിത്. മികച്ച വിജയം നേടിയ മകനെ അഭിനന്ദിച്ചും ദൈവത്തിന് നന്ദി പറഞ്ഞും കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. 

ട്വിറ്ററിലൂടെ തന്നെയാണ് സ്മൃതി ഇറാനിയും മകന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചത്. എക്കണോണിക്സില്‍ 94 ശതമാനം മാര്‍ക്ക് നേടിയതില്‍ കൂടുതല്‍ സന്തോഷമെന്നും അവര്‍ കുറിച്ചു. ലോക കെംപോ ചാമ്പ്യൻഷിപ്പിൽ മകൻ വെങ്കല മെഡൽ നേടിയതിനു പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം സോര്‍ സ്വന്തമാക്കിയിരിക്കുന്നത്. മകന്റെ പൊങ്ങച്ചം പറയുന്ന അമ്മയായിരിക്കും ഇന്ന് താനെന്നും അതിനാൽ തന്നോട് ക്ഷമിക്കണമെന്നും സ്മൃതി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…