കര്‍ഷക സമരത്തിന് എഎപി പിന്തുണ നല്‍കും. സമരക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 

ദില്ലി: ദില്ലി നിയമസഭയില്‍ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്ന് അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

'എന്തുകൊണ്ടാണ് കൊവിഡ് മഹാമാരി കാലത്ത് ഇത്രയും തിടുക്കത്തില്‍ ബില്‍ പാസാക്കിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ സഭയില്‍ ഞാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ കീറിയെറിയുകയാണ്. ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്നാണ് ഈയവസരത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് പറയാനുള്ളത്'-കെജ്രിവാള്‍ പറഞ്ഞു. എല്ലാ കര്‍ഷകരും ഭഗത് സിംഗായി മാറും. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടില്ല എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതാണോ കര്‍ഷകരുടെ നേട്ടമെന്നും കെജ്രിവാള്‍ ചോദിച്ചു.

Scroll to load tweet…

കര്‍ഷക സമരത്തിന് എഎപി പിന്തുണ നല്‍കും. സമരക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. എഎപിയുടെ മറ്റ് നേതാക്കളും ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.