രാവിലെ 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. നടപടിക്കെതിരെ ദില്ലിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ആംആദ്മി പാർട്ടിയുടെ തീരുമാനം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ, എഎപി ദില്ലിയിൽ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചു. അസാധാരണ സാഹചര്യത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് എഎപി വിശദീകരണം. നിയമസഭ സമ്മേളനം നിയമലംഘനം എന്ന് ബിജെപി പ്രതികരിച്ചു.