ഫാഷൻ ടീവിക്കൊപ്പം ചേർന്നാണ് ഈ സ്ഥാപനം കപ്പൽ യാത്ര സംഘടിപ്പിച്ചത്. അതിഥികളെ ക്ഷണിച്ചതും ടിക്കറ്റുകളുടെ വിൽപന നടത്തിയതും ഈ സ്ഥാപനമാണെന്ന് തെളിഞ്ഞിട്ടുണ്ട്

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ പരിപാടിയുടെ സംഘാടകർക്കെതിരെ നീക്കവുമായി എൻസിബി (NCB). ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നമാസ് ക്രൈ (Namas Cray) എന്ന സ്ഥാപനമാണ് കപ്പൽ യാത്രയിലെ പരിപാടികൾ സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് അഡീഷണൽ ഡയറക്ടർമാരടക്കം ഈ സ്ഥാപനത്തിലെ നാല് ജീവനക്കാരെ എൻസിബി അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്ന് ജീവനക്കാർക്കായി അന്വേഷണവും തുടങ്ങി. ഫാഷൻ ടീവിക്കൊപ്പം ചേർന്നാണ് ഈ സ്ഥാപനം കപ്പൽ യാത്ര സംഘടിപ്പിച്ചത്. അതിഥികളെ ക്ഷണിച്ചതും ടിക്കറ്റുകളുടെ വിൽപന നടത്തിയതും ഈ സ്ഥാപനമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം കേസിൽ അറസ്റ്റിലായ ആര്യൻഖാന്‍റെ (Aryan Khan) ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് ആര്യൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു . എൻസിബി കസ്റ്റഡി നാളെ അവസാനിക്കും. കേസിൽ ഇതുവരെ 16 പേർ അറസ്റ്റിലായെന്ന് എൻ സി ബി വ്യക്തമാക്കി.

ആര്യൻ ഖാന് പലവട്ടം ശ്രേയസ് ലഹരി മരുന്ന് എത്തിച്ച് നൽകി, തെളിവായി വാട്സ് ആപ്പ് ചാറ്റ്

ആര്യൻ ഖാന് ജാമ്യമില്ല; വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player