ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് സംഘം ആദ്യമായി  കശ്മീരിലെലത്തി. ഈദ് ദിനത്തില്‍  കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. കേന്ദ്രഭരണ പ്രദേശമായ ശേഷം കടുത്ത നിയന്ത്രണങ്ങള്‍ പ്രദേശങ്ങളില്‍ തുടരുകയാണ്.

ജമ്മു കശ്മീരിലെങ്ങും കടുത്ത നിയന്ത്രണമാണ്. വാഹനമോടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുന്നുഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. മൊബൈല്‍ കണക്ഷനില്ല. ഇന്റര്‍നെറ്റ് സൗകര്യവുമില്ല. പെരുന്നാള്‍ ദിനം ശാന്തമായി കടന്നുപോയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ചെറിയ മസ്ജിദുകളില്‍ പ്രാര്‍ത്ഥന അനുവദിച്ചിരുന്നു.  ബലിപെരുന്നാള്‍ ദിനത്തില്‍ വൈകിട്ട് കര്‍ഫ്യൂ പുനഃസ്ഥാപിച്ചിരിക്കുകയാണ്. 

നിയന്ത്രണങ്ങള്‍ക്കിടയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം

"