Asianet News MalayalamAsianet News Malayalam

'590 കിലോ കഞ്ചാവ്‌ കളഞ്ഞുപോയോ? പരിഭ്രമിക്കേണ്ട'; ട്വിറ്ററില്‍ ചിരിപ്പിച്ച്‌ അസം പൊലീസ്‌

കഞ്ചാവ്‌ കള്ളക്കടത്തിലെ പ്രതികളെ പിടികൂടാന്‍ അസം പൊലീസ്‌ പുറത്തുവിട്ട ട്വിറ്റര്‍ പോസ്‌റ്റ്‌ വൈറലായിരിക്കുകയാണ്‌.

Assam police looking for the owner of a huge 'consignment' and tweeted  with a smiley icon
Author
Assam, First Published Jun 5, 2019, 2:27 PM IST

ദിസ്‌പൂര്‍: പ്രധാനപ്പെട്ട സന്ദേശങ്ങളിലേക്ക്‌ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ പൊലീസുകാര്‍ സ്വീകരിക്കുന്ന രസകരമായ മാര്‍ഗങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്‌. മുംബൈ പൊലീസിന്റെ പരസ്യഹോര്‍ഡിങ്ങുകളും കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക്‌ പേജും ഒക്കെ ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞവയാണ്‌. ഇപ്പോഴിതാ കഞ്ചാവ്‌ കള്ളക്കടത്തിലെ പ്രതികളെ പിടികൂടാന്‍ അസം പൊലീസ്‌ പുറത്തുവിട്ട ട്വിറ്റര്‍ പോസ്‌റ്റ്‌ വൈറലായിരിക്കുകയാണ്‌.

'ചഗോളിയ ചെക്‌പോസ്‌റ്റില്‍ വച്ച്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ? പരിഭ്രമിക്കേണ്ട, ഞങ്ങളത്‌ കണ്ടെത്തി. ധൂബ്രി പൊലീസുമായി ബന്ധപ്പെട്ടോളൂ, അവര്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും' എന്നാണ്‌ ചിരിക്കുന്ന സ്‌മൈലിക്കൊപ്പം അസം പൊലീസ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌.

ട്വിറ്റര്‍ പോസ്‌റ്റിനൊപ്പമുള്ള ചിത്രത്തില്‍ അമ്പതിലധികം കഞ്ചാവ്‌ പൊതികള്‍ കാണാം. രഹസ്യവിവരത്തെത്തുടര്‍ന്ന്‌ നടത്തിയ നീക്കത്തിലാണ്‌ ചെക്‌പോസ്‌റ്റിന്‌ സമീപം ഉപേക്ഷിച്ച നിലയില്‍ ട്രക്കും കഞ്ചാവ്‌ കെട്ടുകളും പൊലീസ്‌ കണ്ടെത്തിയത്‌.

 

Follow Us:
Download App:
  • android
  • ios