സുഖ്‌ദേവ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് കർണി സേനയും ബിജെപിയും ആരോപിച്ചിരുന്നു.

ദില്ലി: രജ്പുത് കർണിസേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മുഖ്യ പ്രതികളായ രോഹിത് റാത്തോഡും നിതിൻ ഫൗജി ഉൾപ്പെടെ 3 പേരെയാണ് ചണ്ഡീഗഡിൽ നിന്ന് പിടികൂടിയത്. ദില്ലി പോലീസും രാജസ്ഥാൻ പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദില്ലിയിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജയ്പുരിലെ വസതിയിൽവച്ചാണ് ഗോഗമേദിയെ വെടിവച്ചു കൊന്നത്. സുഖ്‌ദേവ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് കർണി സേനയും ബിജെപിയും ആരോപിച്ചിരുന്നു.